ജാമ്യം തേടി അർണാബ് ഗോസ്വാമി സുപ്രീം കോടതിയെ സമീപിച്ചു
ആത്മഹത്യാ പ്രേരണക്കേസിൽ ജയിലിൽ കഴിയുന്ന റിപബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമി സുപ്രീം കോടതിയെ സമീപിച്ചു. നവംബർ നാലിനാണ് അർണാബിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ റിമാൻഡിലാണ് ഇയാൾ
ഇടക്കാല ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അർണാബ് സുപ്രീം കോടതിയെ സമീപിച്ചത്. സ്ഥിരം ജാമ്യത്തിന് സെഷൻസ് കോടതിയിൽ അപേക്ഷ നൽകാനുള്ള അവസരമുള്ളപ്പോൾ ഹൈക്കോടതി ഇടപെടേണ്ട അസാധാരണ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി
സ്ഥിരം ജാമ്യത്തിനായി അർണാബിനോട് സെഷൻസ് കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. അർണാബ് ജുഡീഷ്യൽ കസ്റ്റഡിയിലാണ് എന്നതിനാൽ നിയമവിരുദ്ധമായി തടവിൽ വെച്ചിരിക്കുകയാണെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
