ഫലം പ്രഖ്യാപിച്ചത് എട്ട് സീറ്റുകളിൽ മാത്രം; വോട്ടെണ്ണൽ മന്ദഗതിയിൽ, ലീഡ് നില മാറിമറിയുന്നു

ഫലം പ്രഖ്യാപിച്ചത് എട്ട് സീറ്റുകളിൽ മാത്രം; വോട്ടെണ്ണൽ മന്ദഗതിയിൽ, ലീഡ് നില മാറിമറിയുന്നു

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. തീർത്തും മന്ദഗതിയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. എട്ട് സീറ്റുകളിൽ മാത്രമാണ് നിലവിൽ ഫലം പ്രഖ്യാപിച്ചത്

ബിജെപി, ആർ ജെ ഡി, ജെ ഡി യു കക്ഷികൾ ഫലം വന്ന എട്ട് സീറ്റുകളിൽ രണ്ട് എണ്ണം വീതം കരസ്ഥമാക്കി. കോൺഗ്രസ് ഒരു സീറ്റിലും വിഐപി ഒരു സീറ്റിലും വിജയിച്ചു. 24 സീറ്റുകളിൽ ഇപ്പോഴും നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ലീഡുള്ളത്.

ആയിരത്തിൽ താഴെയാണ് 24 സീറ്റുകളിലെ വോട്ടു വ്യത്യാസം. ഓരോ റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും മുന്നണികൾക്ക് ആശങ്കയേറ്റുന്നതാണ് ഫല സൂചനകൾ. കൂടാതെ 37 സീറ്റുകളിൽ ആയിരമോ അതിന് അടുത്തോ മാത്രമാണ് വോട്ട് വ്യത്യാസം.

നിലവിലെ ലീഡ് നില അനുസരിച്ച് ആഹ്ലാദ പ്രകടനം നടത്തരുതെന്ന് പാർട്ടികൾ തങ്ങളുടെ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. വോട്ടെണ്ണൽ പൂർത്തിയായി ഫലപ്രഖ്യാപനം നടത്താൻ രാത്രിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.

Share this story