‘താന്‍ ബുര്‍ഖ ധരിക്കുന്നതില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം’; അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി എ.ആര്‍ റഹ്മാന്റെ മകള്‍

‘താന്‍ ബുര്‍ഖ ധരിക്കുന്നതില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം’; അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി എ.ആര്‍ റഹ്മാന്റെ മകള്‍

മുംബൈ: ബുര്‍ഖ ധരിക്കുന്നതില്‍ തന്നെ അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ മകളും ഗായികയുമായ ഖദീജ റഹ്മാന്‍. താന്‍ ബുര്‍ഖ ധരിക്കുന്നതില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നമെന്ന് അവര്‍ ചോദിച്ചു. ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഖദീജ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫരിഷ്‌തോന്‍ എന്ന ഗാനവുമായാണ് ഖദീജ സംഗീത ലോകത്തേക്ക് വരുന്നത്. മുന്ന ഷൗക്കത്ത് അലി രചിച്ച വരികള്‍ക്ക് സംഗീതം പകര്‍ന്നത് പിതാവ് തന്നെയാണ്.

ഞാന്‍ എന്റെ ആദ്യ ഗാനം ആലപിച്ചു. അത് ദൈവകൃപയാല്‍ നന്നായി ചെയ്തു. പക്ഷെ, ബുര്‍ഖ ധരിക്കുന്നതിന്റെ പേരില്‍ പലരും ഇപ്പോഴും അധിക്ഷേപിക്കുന്നു. സ്വന്തം തെരഞ്ഞെടുപ്പുകളുടെ പേരില്‍ സ്ത്രീകളാണ് എപ്പോഴും ആക്രമിക്കപ്പെടുന്നത്. പുരുഷന്മാരെ ഒരിക്കലും ഈ കാര്യത്തില്‍ ഉന്നം വെക്കാറില്ല. ഇങ്ങനെ ലക്ഷ്യമിടുന്ന സ്ത്രീകള്‍ പ്രശസ്തരെന്നോ സാധാരണ കുടുംബങ്ങളില്‍ നിന്നോ എന്ന വ്യത്യാസമില്ല.

ജോലിയില്ലാത്തെ പലരും വെറുതെ വീട്ടിലിരുന്ന് ഞങ്ങളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുകയും അത് പങ്കുവെക്കുകയും ചെയ്യുന്നു. അക്കാര്യങ്ങള്‍ കൂടുതല്‍ വിളിച്ചുപറയുന്നത് എന്നെക്കാള്‍ അവരെ കുറിച്ച് തന്നെയാണ്.

ഞാന്‍ അപൂര്‍വ ബുര്‍ഖ ഗായകരില്‍ ഒരാളാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നു. എന്തുകൊണ്ട് നിങ്ങള്‍ എനിക്കെതിരെ ഇത് ചെയ്യുന്നു എന്നിലേക്ക് വരുമ്പോള്‍ മാത്രം ആ വ്യത്യാസം വരുന്നത് എന്തുകൊണ്ട് നിങ്ങള്‍ക്ക് ഹോളിവുഡില്‍ മാര്‍ഷ്‌മെല്ലോ ഉണ്ടല്ലോ ആരും എന്താണ് അയാളെക്കുറിച്ച് സംസാരിക്കാത്തത്. എന്തുകൊണ്ടാണ് ഞാന്‍ മാത്രം

എന്തുകൊണ്ടാണ് ഞാന്‍ എന്റെ വസ്ത്രത്തിലേക്ക് ചുരുങ്ങിയത്, ഞാന്‍ പൂര്‍ണമായും ധരിച്ചിട്ടുണ്ടോ ഇല്ലയോ എന്നതൊന്നും നിങ്ങളെ ബാധിക്കുന്ന കാര്യമില്ല. ഇത് സ്വയം വിശദീകരിക്കാന്‍ ശ്രമിക്കുന്നത് എന്റെ സമയം പാഴാക്കലാണ്. ഞങ്ങളുടെ ജീവിതം ടി.ആര്‍.പികളെ ചുറ്റിപ്പറ്റിയത് സങ്കടകരമാണ്. മാത്രമല്ല നിങ്ങള്‍ അതുവഴി ശ്രദ്ധ പിടിച്ചുപറ്റാനും ആഗ്രഹിക്കുന്നു.

ദൈവഭക്തി എന്നില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. ഈ രീതിയില്‍ ആയിരിക്കുന്നതില്‍ എനിക്ക് മോശം തോന്നുന്നില്ല. സ്വന്തം കാലില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. എന്റെ വിശ്വാസവും ആത്മീയതയും എന്നെ പഠിപ്പിച്ചത് അതാണ്.

ഇന്നത്തെ സൗന്ദര്യ നിലവാരവുമായി പൊരുത്തപ്പെടാന്‍ വേണ്ടി എനിക്ക് എന്നെത്തന്നെ മാറ്റേണ്ടതില്ല. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാന്‍ പലരും ശ്രമിക്കുന്നു. അങ്ങനെ ഞാനും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ചെയ്യാറില്ല. കാരണം ഞാന്‍ എങ്ങനെയാണോ ഉള്ളത്, അതിനെ ഇഷ്ടപ്പെടുന്നു -ഖദീജ പറഞ്ഞു.

Share this story