ബംഗളൂരു കലാപം: എസ് ഡി പി ഐ ഓഫീസുകളിൽ എൻ ഐ എ റെയ്ഡ്; ആയുധങ്ങൾ പിടിച്ചെടുത്തു

ബംഗളൂരു കലാപം: എസ് ഡി പി ഐ ഓഫീസുകളിൽ എൻ ഐ എ റെയ്ഡ്; ആയുധങ്ങൾ പിടിച്ചെടുത്തു

ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ ഓഫീസുകളിൽ എൻ ഐ എ റെയ്ഡ് നടത്തി. ബംഗളൂരുവിലെ എസ് ഡി പി ഐയുടെ നാല് ഓഫീസുകൾ അടക്കം 43 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.

റെയ്ഡിൽ വാളുകൾ, കത്തി, ഇരുമ്പ് വടികൾ എന്നിവ കണ്ടെത്തിയതായി എൻഐഎ അറിയിച്ചു. ഓഗസ്റ്റ് 11ന് നടന്ന കലാപവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. കലാപത്തിൽ അക്രമികൾ രണ്ട് പോലീസ് സ്‌റ്റേഷനുകൾ കത്തിക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തിരുന്നു

ബംഗളൂരു പോലീസ് യുഎപിഎ ചുമത്തിയ കേസ് സെപ്റ്റംബർ 21ന് എൻഐഎ ഏറ്റെടുത്തു. ഡി ജെ ഹള്ളിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ 124 പേരും കെ ജി ഹള്ളി കേസിൽ 169 പേരും അറസ്റ്റിലായിട്ടുണ്ട്.

പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു എസ് ഡി പി ഐക്കാരുടെ കലാപം. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി മുസമ്മിൽ പാഷ യോഗം വിളിക്കുകയും പ്രവർത്തകരെ കലാപത്തിന് പ്രേരിപ്പിക്കുകയുമായിരുന്നുവെന്ന് എൻ ഐ എ പറയുന്നു.

Share this story