പുറത്തുനിന്ന് ഗുണ്ടകളെ ഇറക്കി ചിലർ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്ന് മമത; ലക്ഷ്യം ബിജെപി

പുറത്തുനിന്ന് ഗുണ്ടകളെ ഇറക്കി ചിലർ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്ന് മമത; ലക്ഷ്യം ബിജെപി

തെരഞ്ഞെടുപ്പ് കാലമായതോടെ ചിലർ ഗുണ്ടകളുമായി വന്ന് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കുന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഗുണ്ടകളെ എത്തിക്കുന്നുവെന്നാണ് മമതയുടെ ആരോപണം

ആരുടെയും പേര് പരാമർശിച്ചിട്ടില്ലെങ്കിലും ബിജെപിക്കെതിരെയാണ് മമതയുടെ വിമർശനമെന്നത് വ്യക്തമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ തൃണമൂൽ കോൺഗ്രസിന് ആവശ്യമില്ലെന്നും ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെയാണ് ആവശ്യമെന്നും ബിജെപി അടുത്തിടെ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മമതയുടെ പരാമർശമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

പുറത്തുനിന്നുള്ള ഗുണ്ടകളെ ശക്തമായി എതിർക്കണം. പുറത്തുനിന്നുള്ള ഗുണ്ടകൾ വന്ന് നിങ്ങളെ ഭീഷണിപ്പെടുത്തിയാൽ ഒന്നിച്ച് നിൽക്കണം. നിങ്ങൾക്കൊപ്പം ഞാനുമുണ്ടാകുമെന്നായിരുന്നു മമതയുടെ വാക്കുകൾ

Share this story