ബിജെപിക്കെതിരെ ക്രിയാത്മക പ്രതിപക്ഷമാകാൻ സാധിക്കുന്നില്ല; കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കപിൽ സിബൽ

ബിജെപിക്കെതിരെ ക്രിയാത്മക പ്രതിപക്ഷമാകാൻ സാധിക്കുന്നില്ല; കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കപിൽ സിബൽ

കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വിമർശനവുമായി വീണ്ടും കപിൽ സിബൽ. രാജ്യത്ത് ബിജെപിക്കെതിരെ ക്രിയാത്മക പ്രതിപക്ഷമില്ലെന്ന് കപിൽ സിബൽ ആരോപിച്ചു. സോണിയ ഗാന്ധിക്ക് പാർട്ടിയെ വേണ്ട വിധത്തിൽ ചലിപ്പിക്കാനാകുന്നില്ല. നേതൃ മാറ്റത്തിൽ തീരുമാനമുണ്ടാകണം. കോടിക്കണക്കിന് സാധാരണ പാർട്ടിപ്രവർത്തകരുടെ വികാരമാണ് താൻ പങ്കുവെക്കുന്നതെന്നും സിബൽ പറഞ്ഞു

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയും സിബൽ ദേശീയ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. തോൽവിയിലും ആത്മപരിശോധന നടത്താൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നായിരുന്നു വിമർശനം. കോൺഗ്രസിനെ ജനം ഒരു ബദലായി കാണുന്നില്ലെന്നും സിബൽ വിമർശനം ഉന്നയിച്ചു. നേരത്തെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനമുന്നയിച്ചതിനെ തുടർന്ന് സിബലിനെ കോൺഗ്രസിന്റെ പ്രധാന കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Share this story