ബീഹാർ ആവർത്തിക്കാമെന്ന ഒവൈസിയുടെ മോഹത്തിന് തിരിച്ചടി; ബംഗാളിലെ പാർട്ടി കൺവീനറും അനുയായികളും തൃണമൂലിൽ ചേർന്നു

ബീഹാർ ആവർത്തിക്കാമെന്ന ഒവൈസിയുടെ മോഹത്തിന് തിരിച്ചടി; ബംഗാളിലെ പാർട്ടി കൺവീനറും അനുയായികളും തൃണമൂലിൽ ചേർന്നു

ബീഹാറിലെ പ്രകടനം ബംഗാൾ തെരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്ന എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ മോഹങ്ങൾക്ക് തിരിച്ചടി. പാർട്ടിയുടെ ബംഗാൾ കൺവീനർ അൻവർ പാഷയും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേർന്നു

ബിജെപിയെ സഹായിക്കാൻ വോട്ടുകൾ ഭിന്നിപ്പിക്കുന്നുവെന്ന് ഒവൈസിക്കെതിരെ ആരോപണമുന്നയിച്ചാണ് അൻവർ പാഷയും സംഘവും തൃണമൂലിൽ ചേർന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒവൈസി തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് വൻ തിരിച്ചടി

ബിജെപിയുടെ ബി ടീമാണ് ഒവൈസിയുടെ പാർട്ടി എന്നായിരുന്നു തൃണമൂലിന്റെ ആരോപണം. ബിഹാറിലു ന്യൂനപക്ഷ വോട്ടുകൾ ഒവൈസി ഭിന്നിപ്പിച്ചതോടെ ജയം എൻഡിഎക്ക് ഒപ്പം പോകുകയായിരുന്നു. സമാന സ്ഥിതി ബംഗാളും ആവർത്തിക്കുമെന്ന ഭീതിയിലായിരുന്നു തൃണമൂൽ. ഇതേ തുടർന്നാണ് പാർട്ടിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവിനെയും അനുയായികളെയും തൃണമൂലിലേക്ക് കൊണ്ടുവരുന്നത്.

Share this story