മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട്; അയോധ്യ വിമാനത്താവളത്തിന് പേരിട്ട് യുപി സർക്കാർ
ഉത്തർപ്രദേശ് അയോധ്യയിലെ വിമാനത്താവളത്തിന്റെ പേര് മാറ്റുന്നു. മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നാണ് പുതിയ പേര്. തീരുമാനം ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകരിച്ചു
മന്ത്രിസഭ അംഗീകരിച്ച പ്രമേയം സിവിൽ വ്യോമയാന മന്ത്രാലയത്തിന് കൈമാറും. 2018ൽ ദീപാവലി ഉത്സവ സമയത്താണ് യോഗി ആദിത്യനാഥ് അയോധ്യയിൽ വിമാനത്താവളം പ്രഖ്യാപിച്ചത്. 2021 ഡിസംബറിനുള്ളിൽ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാകും.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
