നിതീഷ്‌കുമാർ സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ നീക്കം: സുശീൽ കുമാർ മോദി

നിതീഷ്‌കുമാർ സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ നീക്കം: സുശീൽ കുമാർ മോദി

ബീഹാറിൽ നിതീഷ് കുമാർ സർക്കാരിനെ അട്ടിമറിക്കാൻ ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് ശ്രമിക്കുന്നതായി മുതിർന്ന ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി. ഭരണം പിടിക്കാൻ എൻഡിഎയുടെ എംഎൽഎമാരെ ആർ ജെ ഡി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം

കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിലായിട്ടും ലാലുവിന് പുറംലോകവുമായി ബന്ധമുണ്ട്. ലാലു എംഎൽഎമാരെ വിളിച്ചതിന്റെ ഓഡിയോ ടേപ്പും വിളിച്ചെന്ന് പറയുന്ന മൊബൈൽ നമ്പറും സുശീൽകുമാർ മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്

ലാലു പ്രസാദ് യാദവ് നിലവിൽ റാഞ്ചിയിലെ റിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ നിന്നാണ് എൻഡിഎ എംഎൽഎമാരെ വിളിച്ചതായി മോദി ആരോപിക്കുന്നത്. താൻ തിരിച്ച് ആ നമ്പറിലേക്ക് വിളിച്ചപ്പോൾ ലാലുവാണ് ഫോൺ എടുത്തത്. വൃത്തികെട്ട കളിക്ക് നിൽക്കരുതെന്ന് താൻ മുന്നറിയിപ്പ് നൽകിയെന്നും മോദി പറയുന്നു.

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 125 സീറ്റുകൾ നേടിയാണ് എൻഡിഎ അധികാരത്തിലെത്തിയത്. മഹാസഖ്യത്തിന് 110 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

Share this story