കോവിഡ് വാക്‌സിൻ നിര്‍മാണം; പ്രധാനമന്ത്രി പൂനയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും

കോവിഡ് വാക്‌സിൻ നിര്‍മാണം; പ്രധാനമന്ത്രി പൂനയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും

കോവിഡ് വാക്‌സിൻ നിര്‍മാണം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 28ന് പൂനയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ സന്ദർശന വിവരം പൂനെ ഡിവിഷണൽ കമ്മീഷണർ സൗരവ് റാവുവാണ് അറിയിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്ന അദ്ദേഹം ഗവേഷകരുമായി സംവദിക്കും.

ബ്രിട്ടീഷ് മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനേകയും, ഒക്‌സ്ഫഡ് സർവ്വകലാശാലയും സംയുക്തമായാണ് കൊവിഷീൽഡ് വികസിപ്പിക്കുന്നത്. നിലവിൽ കൊവിഷീൽഡിന്റെ അന്തിമ ഘട്ട പരീക്ഷണമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. വാക്‌സിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഡിസംബർ നാലിന് വിദേശ പ്രതിനിധികൾ പൂനൈയിലെത്തും. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രി വാക്‌സിന്റെ പുരോഗതി വിലയിരുത്തുന്നത്.

Share this story