കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത യോഗേന്ദ്ര യാദവിനെ കസ്റ്റഡിയിലെടുത്തു; പൂട്ടിയിട്ടിരിക്കുന്നതായി യാദവ്

കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത യോഗേന്ദ്ര യാദവിനെ കസ്റ്റഡിയിലെടുത്തു; പൂട്ടിയിട്ടിരിക്കുന്നതായി യാദവ്

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത സ്വരാജ് അഭിയാൻ നേതാവും സാമൂഹ്യപ്രവർത്തകനുമായ യോഗേന്ദ്ര യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിൽ വെച്ചാണ് യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്

യോഗേന്ദ്ര യാദവിനൊപ്പമുള്ള കർഷകരെയും പോലീസ് പിടിച്ചുകൊണ്ടുപോയി. മൊകാൽവാസ് ഗ്രാമത്തിലെ സ്‌കൂളിൽ ഇവരെ പൂട്ടിയിട്ടിരിക്കുകയാണെന്നാണ് വിവരം. തങ്ങളെ പൂട്ടിയിട്ടിരിക്കുന്നതായി യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കിസാൻ സഭ നേതാവ് പി കൃഷ്ണദാസിനെയും പോലീസ് അറസ്റ്റ് ചെയ്തു. ജന്തർ മന്ദിറിൽ വെച്ചാണ് കൃഷ്ണപ്രസാദിനെ അറസ്റ്റ് ചെയ്തത്. ജന്തർ മന്ദറിൽ ആരെയും പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. പ്രതിഷേധക്കാരെ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്നും ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്

Share this story