രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; നിർണായക പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് റിപ്പോർട്ട്

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; നിർണായക പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് റിപ്പോർട്ട്

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നിർണായക പ്രഖ്യാപനങ്ങളുമായി രജനികാന്ത് നാളെ എത്തുമെന്ന് റിപ്പോർട്ടുകൾ. രജനി മക്കൾ മൻഡ്രത്തിന്റെ ജില്ലാ സെക്രട്ടറിമാരുടെ യോഗം നാളെ വിളിച്ചിട്ടുണ്ട്.

എല്ലാ ജില്ലാ സെക്രട്ടറിമാരോടും നാളെ രാവിലെ യോഗത്തിനെത്താനാണ് നിർദേശം. കോടമ്പാക്കത്തെ രാഘേവേന്ദ്ര മണ്ഡപത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. നാളെ നല്ല വാർത്തകൾ കേൾക്കാമെന്ന് ആർ എം എം ചെന്നൈ സെൻട്രൽ സെക്രട്ടറി എവികെ രാജ പറഞ്ഞു

Share this story