രാജസ്ഥാനിൽ ബിജെപി വനിതാ എംഎൽഎ കൊവിഡ് ബാധിച്ച് മരിച്ചു

രാജസ്ഥാനിൽ ബിജെപി വനിതാ എംഎൽഎ കൊവിഡ് ബാധിച്ച് മരിച്ചു

രാജസ്ഥാനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എംഎൽഎയും ബിജെപി നേതാവുമായ കിരൺ മഹേശ്വരി മരിച്ചു. 59 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിന് പിന്നാലെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രാജസമന്ദ് മണ്ഡലത്തിൽ നിന്നും മൂന്ന് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് കിരൺ മഹേശ്വരി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സ്പീക്കർ സി പി ജോഷി, ലോക്‌സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയവർ കിരൺ മഹേശ്വരിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു

Share this story