സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു

സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു

ഹാത്രാസ് ബലാത്സംഗ കേസിലെ ഇരയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. സിദ്ധിഖ് കാപ്പനെതിരായ യുപി പോലീസ് നടപടിയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പത്രപ്രവർത്തക യൂനിയൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ യുപി പോലീസിന് മറുപടി നൽകാൻ ഒരാഴ്ച സമയം നൽകിയാണ് കോടതി കേസ് മാറ്റിയത്

ക്രിമിനൽ കേസിലെ ഒരു പ്രതിക്ക് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് ഒരു അസോസിയേഷൻ കോടതിയെ സമീപിച്ചതിനെ കേരളാ പത്രപ്രവർത്തക യൂനിയനെ കോടതി ചോദ്യം ചെയ്തു. എന്നാൽ അസാധാരണ സാഹചര്യത്തിൽ അതിന് സാധിക്കുമെന്ന് യൂനിയന് വേണ്ടി ഹാജരായ കപിൽ സിബർ മറുപടി നൽകി. കേസിൽ സിദ്ധിഖ് കാപ്പന്റെ കുടുംബത്തെ കക്ഷി ചേർത്തു

അർണാബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ സുപ്രീം കോടതി വിധി സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ ഓരോ കേസിലും വ്യത്യസ്ത സാഹചര്യമാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പ്രതികരിച്ചു. കാപ്പനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് യുപി പോലീസ് പറഞ്ഞു. എന്നാൽ യുപി പോലീസിന്റെ ആരോപണങ്ങളാണ് ഞെട്ടിക്കുന്നതെന്നായിരുന്നു സിബലിന്റെ മറുപടി

Share this story