കർഷകരുടെ പ്രശ്‌നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് അമിത് ഷായോട് അമരീന്ദർ സിംഗ്

കർഷകരുടെ പ്രശ്‌നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് അമിത് ഷായോട് അമരീന്ദർ സിംഗ്

കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക പ്രക്ഷോഭം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിൽ കൂടിക്കാഴ്ച നടത്തി. ചർച്ച കേന്ദ്രവും കർഷകരും തമ്മിലാണെന്നും തനിക്ക് പ്രശ്‌നപരിഹാരമുണ്ടാക്കാൻ സാധിക്കില്ലെന്നും അമരീന്ദർ സിംഗ് പറഞ്ഞു.

‘നിയമങ്ങൾക്ക് എതിരായ എന്റെ വിയോജിപ്പ് ഞാൻ ആഭ്യന്തരമന്ത്രിയെ അറിയിച്ചു. എന്റെ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും രാജ്യത്തിന്റെ സുരക്ഷയെയും ബാധിക്കുന്ന ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു’ എന്നായിരുന്നു അമരീന്ദർ സിംഗിന്റെ വാക്കുകൾ.

ഗ്രാമച്ചന്തകളും താങ്ങുവിലയും നിലനിർത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അമരീന്ദർ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചുവെന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. കർഷക സമരം അവസാനിപ്പിക്കാൻ ആഭ്യന്തരമന്ത്രി തുറന്ന മനസ്സോടെ കർഷകരെ കേൾക്കണമെന്നും അമരീന്ദർ ആവശ്യപ്പെട്ടായി മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താ കുറിപ്പിൽ പറഞ്ഞു.

Share this story