ഭീരുക്കളായ കർഷകരാണ് ആത്മഹത്യ ചെയ്യുന്നത്, കൃഷി ലാഭകരമായ ബിസിനസ്സാണെന്നും കർണാടക കൃഷി മന്ത്രി

ഭീരുക്കളായ കർഷകരാണ് ആത്മഹത്യ ചെയ്യുന്നത്, കൃഷി ലാഭകരമായ ബിസിനസ്സാണെന്നും കർണാടക കൃഷി മന്ത്രി

കർഷകർക്കെതിരെ അധിക്ഷേപകരമായ പരാമർശവുമായി കർണാടക കൃഷി മന്ത്രി ബി.സി പാട്ടീൽ. ഭീരുക്കളായ കർഷകരാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പാട്ടീൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ ഡൽഹിയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ അധിക്ഷേപ പരാമർശം

സ്വന്തം ഭാര്യയേയും കുട്ടികളേയും സംരക്ഷിക്കാൻ കഴിയാത്തവരാണ് ആത്മഹത്യ ചെയ്യുന്നത്. നമ്മൾ വെള്ളത്തിൽ വീണാൽ നീന്തിക്കയറുകയല്ലേ ചെയ്യുക. കൃഷി ലാഭകരമായ ബിസിനസാണ്. ചില ഭീരുക്കൾ അത് തിരിച്ചറിയാതെ ആത്മഹത്യ ചെയ്യുകയാണെന്നും ബി സി പാട്ടീൽ പറഞ്ഞു

Share this story