രാഹുൽ ഗാന്ധിയുടേത് സ്ഥിരതയില്ലാത്ത നേതൃത്വം; മുതിർന്ന നേതാക്കൾക്ക് പോലും എതിർപ്പുണ്ടെന്ന് ശരദ് പവാർ

രാഹുൽ ഗാന്ധിയുടേത് സ്ഥിരതയില്ലാത്ത നേതൃത്വം; മുതിർന്ന നേതാക്കൾക്ക് പോലും എതിർപ്പുണ്ടെന്ന് ശരദ് പവാർ

രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി എൻസിപി നേതാവ് ശരദ് പവാർ. രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തിന് സ്ഥിരതയില്ലെന്ന് പവാർ ആരോപിച്ചു. മറാത്തി പത്രമായ ലോക്മത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെ നേതാവായി രാജ്യം സ്വീകരിക്കുമോയെന്ന ചോദ്യത്തിനാണ് പവാറിന്റെ മറുപടി

ഏത് പാർട്ടിയുടെയും നേതൃത്വമെന്നത് അവർക്ക് ആ പാർട്ടിക്കുള്ളിൽ ലഭിക്കുന്ന സ്വീകാര്യതയെ അടിസ്ഥാനപ്പെടുത്തിയാകും. മഹാരാഷ്ട്ര മാതൃകയിൽ ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുന്നില്ല. നേതാവ് എന്ന നിലയിൽ സ്ഥിരത ഇല്ലാത്തതാണ് കാരണം

കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് പോലും രാഹുൽ ഗാന്ധിയുടെ പ്രവർത്തന രീതിയിൽ എതിർപ്പുണ്ട്. മഹാരാഷ്ട്രയിലെ സർക്കാർ അധികാരത്തിലേറിയതിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് എൻസിപിയും കോൺഗ്രസും ശിവസേനയും. ഇതിനിടയിലാണ് രാഹുലിനെതിരെ ശരദ് പവാർ രംഗത്തുവന്നിരിക്കുന്നത്.

Share this story