കർഷകന്റെ വയറ്റത്തടിച്ചാൽ മോദിയെ പാഠം പഠിപ്പിക്കും; നിയമം പിൻവലിക്കാതെ പിൻമാറില്ലെന്ന് ബൽദേവ് സിംഗ് സിർസ

കർഷകന്റെ വയറ്റത്തടിച്ചാൽ മോദിയെ പാഠം പഠിപ്പിക്കും; നിയമം പിൻവലിക്കാതെ പിൻമാറില്ലെന്ന് ബൽദേവ് സിംഗ് സിർസ

വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് കർഷക യൂനിയൻ നേതാവ് ബൽദേവ് സിംഗ് സിർസ. ഇത് കർഷകരുടെ സമരമാണെന്ന് മോദി ഓർക്കണം. കർഷകരുടെ വയറ്റത്തടിച്ചാൽ മോദിയെയും അമിത് ഷായെയും പാഠം പഠിപ്പിക്കും

താങ്ങുവില ഉറപ്പാക്കാനുള്ള നിയമം കൊണ്ടുവരണമെന്നാണ് കർഷകരുടെ ആവശ്യം. കർഷക സംഘടനകളുമായി സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്താനിരിക്കുകയാണ്. ഭേദഗതികളിൽ ചർച്ചയാകാമെന്ന കേന്ദ്ര നിലപാട് കർഷകർ ഇന്നലെ തള്ളിയിരുന്നു.

ഇന്ന് മുതൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കർഷകർ അറിയിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി കർഷക സംഘടനകൾ ഇന്ന് മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും. ചൊവ്വാഴ്ച ഭാരത ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Share this story