ബുറേവി ചുഴലിക്കാറ്റിലും പേമാരിയിലുമായി തമിഴ്‌നാട്ടിൽ 20 മരണം; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

Share with your friends

ബുറേവി ചുഴലിക്കാറ്റിനെയും പേമാരിയിലുമായി തമിഴ്‌നാട്ടിൽ 20 പേർ മരിച്ചു. കടലൂർ അടക്കമുള്ള തെക്കൻ ജില്ലകളിലാണ് വ്യാപകനാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു

75ഓളം കുടിലുകളും 8 കോൺക്രീറ്റ് വീടുകളും പൂർണമായി തകർന്നതായാണ് ഔദ്യോഗിക കണക്ക്. 2135 വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. 196 വളർത്തുമൃഗങ്ങളും ചത്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്

അടിയന്തരമായി ധനസഹായം കൈമാറാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. മന്ത്രിമാരുടെ സംഘത്തെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അയച്ചു. പശുവിനെ ഉൾപ്പെടെ വളർത്തുമൃഗങ്ങൾ നഷ്ടമായവർക്ക് മുപ്പതിനായിരം രൂപ ധനസഹായം നൽകും

ഗ്രേറ്റ് ചെന്നൈ കോർപറേഷൻ നാളെ മുതൽ ഭക്ഷണ വിതരണം ആരംഭിക്കും. ഡിസംബർ 13 വരെ ഇത് തുടരും.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!