കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ രാജ്യത്ത് 36,552 പുതിയ കേസുകൾ

കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ രാജ്യത്ത് 36,552 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,652 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 96,08,211 ആയി

ഇന്നലെ 512 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണ സംഖ്യ 1,39,700 ആയി. ഇതിനോടകം 90,58,822 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

നിലവിൽ 4,09,689 പേരാണ് ചികിത്സയിലുള്ളത്. ഇതിനോടകം 14,58,85,512 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇന്നലെ മാത്രം 11,57,763 സാമ്പിളുകൾ പരിശോധിച്ചു.

Share this story