സുസ്ഥിര സർക്കാർ വേണമെങ്കിൽ ഞങ്ങളുടെ നേതൃത്വത്തെ വിമർശിക്കുന്നത് അവസാനിപ്പിക്കണം: പവാറിനോട് കോൺഗ്രസ്

സുസ്ഥിര സർക്കാർ വേണമെങ്കിൽ ഞങ്ങളുടെ നേതൃത്വത്തെ വിമർശിക്കുന്നത് അവസാനിപ്പിക്കണം: പവാറിനോട് കോൺഗ്രസ്

രാഹുൽ ഗാന്ധിക്കെതിരായ വിമർശനത്തിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിന് മറുപടിയുമായി കോൺഗ്രസ്. മഹാരാഷ്ട്രയിൽ സുസ്ഥിര സർക്കാർ വേണമെങ്കിൽ തങ്ങളുടെ നേതാക്കളെ വിമർശിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് കോൺഗ്രസിന്റെ മുന്നറിയിപ്പ്. സംസ്ഥാന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് യശോമതി ഠാക്കൂറാണ് പ്രതികരിച്ചത്.

ട്വിറ്ററിലൂടെയാണ് മന്ത്രി കൂടിയായ യശോമതിയുടെ പ്രതികരണം. സുസ്ഥിര സർക്കാർ വേണമെങ്കിൽ കോൺഗ്രസ് നേതൃത്വത്തിനെതിരായ വിമർശനം ഒഴിവാക്കണമെന്ന് മഹാവികാസ് അഘാഡി സർക്കാരിനെ സഖ്യകക്ഷികളോട് അഭ്യർഥിക്കുകയാണ്. സഖ്യകക്ഷി ഭരണത്തിന്റെ അടിസ്ഥാന തത്വം പാലിക്കാൻ തയ്യാറാകണം.

ഞങ്ങളുടെ നേതൃത്വം ശക്തവും സുസ്ഥിരവുമാണ്. ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചുവിശ്വസിക്കുന്നതു കൊണ്ടാണ് മഹാവികാസ് അഘാഡി സർക്കാർ രൂപം കൊണ്ടതെന്നും യശോമതി പറഞ്ഞു. ഇതിന് പിന്നാലെ പവാർ നടത്തിയ പരാമർശങ്ങൾ ഗൗരവമുള്ളതല്ലെന്ന് എൻസിപിയും പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് സ്ഥിരതയില്ലെന്നായിരുന്നു പവാറിന്റെ വിമർശനം

Share this story