രജനികാന്തിന്റെ പാർട്ടി എല്ലാ സീറ്റിലും മത്സരിക്കും; ആത്മീയ രാഷ്ട്രീയ പ്രവർത്തനം കാഴ്ചവെക്കുമെന്നും അവകാശവാദം

രജനികാന്തിന്റെ പാർട്ടി എല്ലാ സീറ്റിലും മത്സരിക്കും; ആത്മീയ രാഷ്ട്രീയ പ്രവർത്തനം കാഴ്ചവെക്കുമെന്നും അവകാശവാദം

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും രജനികാന്തിന്റെ പാർട്ടി മത്സരിക്കും. രജനികാന്തിന്റെ ഉപദേശകൻ തമിഴ് അരുവി മണിയനാണ് ഇക്കാര്യം അറിയിച്ചത്. ആത്മീയ രാഷ്ട്രീയ പ്രവർത്തനമാകും കാഴ്ച വെക്കുകയെന്നും തമിഴ് അരുവി മണിയൻ പറഞ്ഞു

243 സീറ്റിലും മത്സരിക്കും. വിദ്വേഷ രാഷ്ട്രീയത്തിന് പകരം ആത്മീയ രാഷ്ട്രീയമാകും ഞങ്ങളുടേത്. ഞങ്ങളാരെയും അധിക്ഷേപിക്കില്ലെന്നും തമിഴ് അരുവി പറഞ്ഞു. തന്റെ പാർട്ടി ജനുവരിയിൽ പ്രഖ്യാപിക്കുമെന്ന് രജനികാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്ത ഏപ്രിൽ, മെയ് മാസങ്ങളിലാണ് തമിഴ്‌നാട് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Share this story