കർഷകർ ഇന്ന് മുതൽ ദേശീയപാത ഉപരോധിക്കും, ട്രെയിനുകൾ തടയും; തിങ്കളാഴ്ച രാജ്യവ്യാപക പ്രക്ഷോഭം

കർഷകർ ഇന്ന് മുതൽ ദേശീയപാത ഉപരോധിക്കും, ട്രെയിനുകൾ തടയും; തിങ്കളാഴ്ച രാജ്യവ്യാപക പ്രക്ഷോഭം

കർഷക സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷകർ ഇന്ന് ജയ്പൂർ, ആഗ്ര ദേശീയ പാതകൾ ഉപരോധിക്കും. സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ദേശീയപാതകൾ അടക്കം ഉപരോധിച്ച് കൊണ്ട് കൂടുതൽ ശക്തമാക്കുന്നത്. രാജസ്ഥാൻ, യുപി, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് ഉച്ചയ്ക്ക് ശേഷം ദേശീയപാതകളിലേക്ക് നീങ്ങുക

ജയ്പൂർ, ആഗ്ര പാതകൾ നാളെ പൂർണമായും അടയ്ക്കും. ട്രെയിനുകൾ തടയാനും കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തു. ജനജീവിതത്തെ സമരം ബാധിക്കുന്നുണ്ടെങ്കിൽ ഉത്തരവാദി കേന്ദ്രസർക്കാർ മാത്രമാണെന്നും നിയമങ്ങൾ പിൻവലിച്ചാൽ ഉടൻ സമരം അവസാനിപ്പിക്കാമെന്നും കർഷകർ പ്രതികരിച്ചു

കേരളത്തിലെ ഇടത് കർഷക സംഘടനകളും ഇന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. ഡൽഹി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് സംസ്ഥാനത്തും സമരം.

Share this story