കോവിഡ് വാക്‌സിൻ : മുൻഗണനാ പട്ടികയിൽ പൊതുപ്രവർത്തകരെ ഉൾപ്പെടുത്തണമെന്ന് ഹരിയാണ സർക്കാർ

കോവിഡ് വാക്‌സിൻ : മുൻഗണനാ പട്ടികയിൽ പൊതുപ്രവർത്തകരെ ഉൾപ്പെടുത്തണമെന്ന് ഹരിയാണ സർക്കാർ

ഛണ്ഡീഗഢ്: എം.പിമാരേയും എം.എൽ.എമാരേയും ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരെ കോവിഡ് വാക്സിൻ കുത്തിവെപ്പിനുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹരിയാണ സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് കത്തയച്ചതായി ഹരിയാണ ആരോഗ്യമന്ത്രി അനിൽ വിജ് വ്യക്തമാക്കി.

കോവിഡ് മുന്നണി പോരാളികളായ ഡോക്ടർമാർക്കും നേഴ്സുമാർക്കും പുറമേ ജോലിയുടെ ഭാഗമായി ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന പൊതു പ്രവർത്തകരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് അയച്ച കത്തിൽ ഹരിയാണ സർക്കാർ ശുപാർശ ചെയ്തത്.

കോവിഡ് പിടിപെടാൻ കൂടുതൽ സാധ്യതയുള്ള പോലീസ്, തദ്ദേശ സ്ഥാപനങ്ങളിലെ ശുചീകരണ തൊഴിലാളികൾ, നിയമനിർമാതാക്കൾ തുടങ്ങിയ മുഴുവൻ പൊതുജന സേവകരെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്ന് അനിൽ വിജ് വ്യക്തമാക്കി.

Share this story