ഇന്ത്യയിൽ റഫേൽ വിമാനങ്ങളുടെ മൂന്നാം ബാച്ച് ജനുവരിയിൽ എത്തും

ഇന്ത്യയിൽ റഫേൽ വിമാനങ്ങളുടെ മൂന്നാം ബാച്ച് ജനുവരിയിൽ എത്തും

ഇന്ത്യയിൽ റഫേൽ വിമാനങ്ങളുടെ മൂന്നാം ബാച്ച് ജനുവരിയിൽ എത്തും.മൂന്ന് വിമാനങ്ങളാണ് ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങുക. ഇതോടെ ഇന്ത്യയുടെ പക്കലുള്ള ആകെ വിമാനങ്ങളുടെ എണ്ണം 11 ആകും.ഗുജറാത്തിലെ ജാംനഗർ വ്യോമതാവളത്തിലേക്ക് ഫ്രാൻ‌സിൽ നിന്നും നേരിട്ടായിരിക്കും വിമാനങ്ങളെത്തുക.

ഇതിനായി വഴി മദ്ധ്യേ ആകാശത്ത് നിന്നും ഇന്ധനം നിറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങളുമൊരുക്കും. മൂന്നാം ബാച്ച് റഫാൽ വിമാനങ്ങൾ എന്നാണ് എത്തുന്നതെന്ന് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അയൽ രാജ്യങ്ങളുമായി സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിമാനങ്ങൾ വേഗത്തിലെത്തിക്കാനുള്ള നീക്കങ്ങൾ ഇന്ത്യ നടത്തുന്നുണ്ട്. ആകെ 36 റഫാൽ യുദ്ധവിമാനങ്ങളായിരിക്കും ഇന്ത്യയിലെത്തുക.

Share this story