പോലീസ് ചാരനെന്ന് ആരോപിച്ച് ഛത്തിസ്ഗഢിൽ യുവാവിനെ മാവോയിസ്റ്റുകൾ വെടിവെച്ചു കൊന്നു

പോലീസ് ചാരനെന്ന് ആരോപിച്ച് ഛത്തിസ്ഗഢിൽ യുവാവിനെ മാവോയിസ്റ്റുകൾ വെടിവെച്ചു കൊന്നു

ഛത്തിസ്ഗഢിലെ രാജ് നന്ദ്ഗാവിൽ യുവാവിനെ മാവോയിസ്റ്റുകൾ വെടിവെച്ചു കൊന്നു. പോലീസ് ചാരനെന്ന് ആരോപിച്ചാണ് കൊലപാതകം. മൻപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം

മുപ്പതുകാരനായ മഹേഷ് കച്‌ലാമെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപത്ത് നിന്ന് വെടിയുണ്ടകളും ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മഹേഷ് ചാരനാണെന്ന ആരോപണം പോലീസ് തള്ളി.

Share this story