അതിതീവ്ര കൊവിഡ് വൈറസ് കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തി; ഇന്ത്യയിലും വ്യാപിക്കുന്നു

അതിതീവ്ര കൊവിഡ് വൈറസ് കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തി; ഇന്ത്യയിലും വ്യാപിക്കുന്നു

കൊവിഡിന്റെ വകഭേദമായ അതിതീവ്ര വൈറസ് കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. യുഎഇ, ഫ്രാൻസ്, കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ കൂടിയാണ് വൈറസ് കണ്ടെത്തിയത്. ഇന്നലെ ഇന്ത്യയിലും കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലും ഈ വൈറസിന്റെ വ്യാപനം രൂക്ഷമാകുകയാണ്

ഉത്തർപ്രദേശിൽ രണ്ട് വയസ്സുകാരിക്ക് വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. മീററ്റിലാണ് സംഭവം. യുകെയിൽ നിന്ന് മടങ്ങിവന്ന കുടുംബത്തോടൊപ്പമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കുട്ടിയുടെ മാതാപിതാക്കൾക്ക് കൊവിഡിന്റെ പഴയ വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. വാക്‌സിനേഷനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരികയാണ്. വാക്‌സിന് പുതിയ വകഭേദത്തെയും പ്രതിരോധിക്കാൻ കഴിയുമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.

Share this story