ബ്രിട്ടനിൽ നിന്നും എത്തിയ 38 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ബ്രിട്ടനിൽ നിന്നും എത്തിയ 38 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ബ്രിട്ടനിൽ നിന്നും ഡൽഹിയിലെത്തിയ 38 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ൻ. ഇവരിൽ നാല് പേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെ പ്രത്യേകം തയ്യാറാക്കിയ മുറികളിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതോടെ ഡൽഹിയിൽ ആകെ നാല് പേർക്കാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.ജനിതക മാറ്റം സംഭവിച്ച കൊറോണ ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി പരിശോധിച്ചു. എന്നാൽ ഇവരിൽ ആർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

Share this story