ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനും അനുമതിക്കായി വിദഗ്ധ സമിതി ശുപാർശ ചെയ്തു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനും അനുമതിക്കായി വിദഗ്ധ സമിതി ശുപാർശ ചെയ്തു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിനും അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ നൽകി. നിയന്ത്രിത ഉപയോഗത്തിനുള്ള ശുപാർശയാണ് നൽകിയത്. ഇനി ഡിസിജിഐയുടെ അനുമതി ലഭിച്ചാൽ വാക്‌സിൻ വിതരണം നടത്താനാകും

ഭാരത് ബയോടെക് ഐസിഎംആറിന്റെ സഹകരണത്തോടെയാണ് വാക്‌സിൻ വികസിപ്പിച്ചത്. പത്ത് മില്യൺ ഡോസുകൾ ഇതിനകം കൊവാക്‌സിൻ തയ്യാറിയിട്ടുണ്ട്. വർഷം 300 മില്യൺ ഡോസുകൾ ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കു്‌നനത്. ഇതിൽ ആദ്യത്തെ 100 മില്യൺ ഇന്ത്യയിൽ വിതരണം ചെയ്യും

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിനും വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഓക്‌സ്‌ഫോർഡ് സർവകലാശാലയും ആസ്ട്രനെകയോടും സഹകരിച്ചാണ് സെറം വാക്‌സിൻ ഉത്പാദിപ്പിച്ചത്.

Share this story