പഞ്ചാബിൽ ബിജെപി നേതാവിന്റെ വീടിന് മുന്നിൽ ചാണകം തള്ളി ഒരു കൂട്ടമാളുകളുടെ പ്രതിഷേധം

പഞ്ചാബിൽ ബിജെപി നേതാവിന്റെ വീടിന് മുന്നിൽ ചാണകം തള്ളി ഒരു കൂട്ടമാളുകളുടെ പ്രതിഷേധം

പഞ്ചാബ് ഹോഷിയാൻപൂരിൽ ബിജെപി നേതാവിന്റെ വീടിന് മുന്നിൽ ചാണകം തള്ളി. കാർഷിക നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

മുൻമന്ത്രിയും ബിജെപി നേതാവുമായ തിക്ഷാൻ സുദിന്റെ വീടിന് മുന്നിലാണ് ട്രാക്ടറുകളിൽ കൊണ്ടുവന്ന് ചാണകം തള്ളിയത്. കേന്ദ്രസർക്കാരിനെതിരെ ഒരു കൂട്ടമാളുകൾ വീടിന് മുന്നിൽ മുദ്രവാക്യം വിളിക്കുകയും ചെയ്തു. ചിലർ ചാണകമെടുത്ത് വീടിന് നേരെ എറിയുകയും ചെയ്തു

അതേസമയം സംഭവത്തോട് യോജിക്കുന്നില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. പ്രതിഷേധത്തിന്റെ പേരിൽ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാകില്ല. കർഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തിന് ഇത്തരം രീതികൾ ചീത്തപ്പേരുണ്ടാക്കുമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.

Share this story