എല്ലാവർക്കും കിട്ടില്ല, സൗജന്യ കൊവിഡ് വാക്‌സിൻ മുൻഗണനാ പട്ടികയിലെ മൂന്ന് കോടി പേർക്ക് മാത്രമെന്ന് ആരോഗ്യമന്ത്രി

എല്ലാവർക്കും കിട്ടില്ല, സൗജന്യ കൊവിഡ് വാക്‌സിൻ മുൻഗണനാ പട്ടികയിലെ മൂന്ന് കോടി പേർക്ക് മാത്രമെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് സൗജന്യ കൊവിഡ് വാക്‌സിൻ മുൻഗണനാ പട്ടികയിലെ മൂന്ന് കോടി പേർക്ക് മാത്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ബാക്കിയുള്ളവർക്ക് വാക്‌സിൻ സൗജന്യമായി നൽകണമോയെന്ന കാര്യം ജൂലൈയിൽ തീരുമാനിക്കും

നേരത്തെ രാജ്യവ്യാപകമായി സൗജന്യമായി വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ച മന്ത്രി മണിക്കൂറുകൾക്കുള്ളിൽ ഇത് ട്വിറ്ററിൽ തിരുത്തി. ഡിസിജിഐയുടെ അനുമതി ലഭിച്ചാലുടൻ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി വാക്‌സിന് വേണ്ടി കേന്ദ്രസർക്കാർ ബന്ധപ്പെടും. രണ്ടര കോടി പേർക്കുള്ള വാക്‌സിൻ ഡോസുകളാണ് ആദ്യം വാങ്ങുകയെന്നും മന്ത്രി അറിയിച്ചു.

Share this story