കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ആശങ്ക തീരണമെങ്കില്‍ ആദ്യം മോദിയും മന്ത്രിമാരും വാക്‌സിന്‍ എടുക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍

കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ആശങ്ക തീരണമെങ്കില്‍ ആദ്യം മോദിയും മന്ത്രിമാരും വാക്‌സിന്‍ എടുക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ സംബന്ധിച്ച് ആശങ്ക തീരണമെങ്കില്‍ ആദ്യം മോദിയും മന്ത്രിമാരും വാക്സിന്‍ എടുക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍. അടിയന്തര ഘട്ടത്തില്‍ കൊവാക്‌സീന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. മൂന്നാം ഘട്ട പരീക്ഷണം നടക്കാത്ത വാക്സിന്‍ 110 ശതമാനം സുരക്ഷിതമാണെന്ന് എങ്ങനെയാണ് ഡ്രഗ് കണ്‍ട്രോളര്‍ പറയുകയെന്നാണ് പ്രശാന്ത് ഭൂഷണ്‍ ചോദിക്കുന്നത്.

വാക്സിന്റെ മൂന്നാംഘട്ട ട്രയല്‍ ഇതുവരെ നടത്തിയിട്ടില്ല. അതിന് ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ഡ്രഗ് കണ്‍ട്രോളര്‍ പറയുന്നു വാക്സിന്‍ 110 ശതമാനം സുരക്ഷിതമാണെന്ന്. വാക്സിനുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് മുമ്പ് ആദ്യം മോദിയുടെ കാബിനറ്റിലുള്ളവരും വാക്സിന്‍ കമ്പനിയിലെ ആളുകളും ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസിലെ ആളുകളും വാക്സിന്‍ എടുക്കട്ടെ,’ പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.

വാക്സിന്‍ 110 ശതമാനം സുരക്ഷിതമാണെന്നും മറ്റു ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഡ്രഗ് കണ്‍ട്രോളര് ജനറല്‍ വി. ജി സോമാനി വിശദീകരിക്കുന്ന എ.എന്‍.ഐയുടെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ഭൂഷന്റെ ട്വീറ്റ്.

Share this story