കൊവിഡ് വാക്‌സിൻ കുത്തിവെപ്പിന്റെ തീയതി കേന്ദ്രം ഇന്ന് പ്രഖ്യാപിച്ചേക്കും

കൊവിഡ് വാക്‌സിൻ കുത്തിവെപ്പിന്റെ തീയതി കേന്ദ്രം ഇന്ന് പ്രഖ്യാപിച്ചേക്കും

കൊവിഡ് വാക്‌സിൻ കുത്തിവെപ്പിനുള്ള തീയതി കേന്ദ്രസർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാനങ്ങളിലേക്ക് കൊവിഡ് വാക്‌സിനുകൾ ഈ മാസം 13 മുതൽ നൽകാൻ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.

ജനുവരി 14ന് ആരോഗ്യപ്രവർത്തകർക്കുള്ള കുത്തിവെപ്പ് ആരംഭിക്കുമെന്നാണ് അറിയുന്നത്. ഹരിയാനയിലെ കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലുള്ള സംഭരണശാലകളിലാണ് വാക്‌സിൻ ആദ്യം എത്തുക. തുടർന്ന് സംസ്ഥാനങ്ങളിലെ ഡിപ്പോകളിലേക്ക് എത്തിക്കും. ഇവിടെ നിന്നാണ് ജില്ലാ ബ്ലോക്ക് തലങ്ങളിലേക്ക് വാക്‌സിൻ എത്തിക്കുന്നത്

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിനും ഭാരത് ബയോടെകിന്റെ കൊവാക്‌സിനുമാണ് രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിൽ കൊവിഷീൽഡ് വാക്‌സിനാകും ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക.

Share this story