യുപിയിൽ 50കാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹം വീടിന് മുന്നിൽ തള്ളി

യുപിയിൽ 50കാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹം വീടിന് മുന്നിൽ തള്ളി

യുപി ബദ്വാൻ ജില്ലയിൽ 50കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. അങ്കണവാടി ജീവനക്കാരിയായ സ്ത്രീയെയാണ് കൂട്ടബലാത്സംഗം ചെയ്തു കൊന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം

വൈകുന്നേരം ക്ഷേത്രത്തിലേക്ക് പോയ സ്ത്രീയുടെ മൃതദേഹം ക്ഷേത്ര പുരോഹിതനും മറ്റ് രണ്ട് പേരും ചേർന്ന് വീടിന് മുന്നിൽ കൊണ്ടുവെക്കുകയായിരുന്നു. സ്ത്രീ കിണറ്റിൽ വീണു മരിച്ചെന്നാണ് പുരോഹിതൻ വീട്ടുകാരോട് പറഞ്ഞത്. തുടർന്ന് ഇവർ സ്ഥലം വിടുകയും ചെയ്തു

സംശയം തോന്നിയ വീട്ടുകാർ പോലീസിൽ പരാതി നൽകുകയും പോസ്റ്റുമോർട്ടത്തിൽ സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായതായി വ്യക്തമാകുകയുമായിരുന്നു. സംഭവത്തിൽ പുരോഹിതനെയും ഒരാളെയും അറസ്റ്റ് ചെയ്തായി പോലീസ് അറിയിച്ചു.

Share this story