യു.കെയിൽ നിന്ന് എത്തിയ മലയാളികൾ ഡൽഹിയിൽ കുടുങ്ങി; വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

Share with your friends

ഡൽഹി വിമാനത്താവളത്തിൽ യുകെയിൽ നിന്ന് എത്തിയ മലയാളികളുടെ പ്രതിഷേധം. അതിവേഗ കോവിഡിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നിരീക്ഷണത്തിൽ തുടരണമെന്ന നിർദേശത്തിനെതിരെയാണ് മലയാളികളായ യാത്രക്കാർ പ്രതിഷേധം ഉയർത്തിയത്.

യുകെയിൽ നിന്ന് പുറപ്പെടുമ്പോൾ ഇക്കാര്യം അറിയിച്ചിരുന്നില്ല എന്നും സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ചാണ് എത്തിയതെന്നും യാത്രക്കാർ പറഞ്ഞു. ഡൽഹിയിൽ നിരീക്ഷൺത്തിൽ പോയാൽ സുരക്ഷ പ്രശ്നങ്ങളുണ്ടെന്നും അധിക സമയവും പണവും ചിലവാകുമെന്നും യാത്രക്കാർ അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

യുകെയിൽ നിന്നും എത്തുന്ന യാത്രക്കാർ ആർടിപിസിആറിന് വിധേയമാവുകയും രോഗം സ്ഥിരീകരിച്ചാൽ 14 ദിവസവും നെഗറ്റീവാണെങ്കിൽ 7 ദിവസവും നിരീക്ഷണത്തിൽ പോകണമെന്നുമാണ് ഡൽഹി സർക്കാരിന്റെ പുതിയ ഉത്തരവ്. ഇന്ന് ഉച്ചക്കാണ് യുകെയിൽ നിന്ന് 246 യാത്രക്കാരുമായുളള വിമാനം ഡൽഹിയിൽ എത്തിയത്.

അതിവേഗ കോവിഡ് ബാധയെ തുടർന്ന് ഡിസംബർ 23ന് അർധരാത്രി നിർത്തിവച്ച യുകെയിൽ നിന്നുമുള്ള വിമാന സർവീസ് ഇന്നാണ് പുനരാരംഭിച്ചത്. രാജ്യത്താകമാനം ഇതുവരെ 82 അതിവേഗ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുളളത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!