കഴിഞ്ഞ 24 മണിക്കൂറിനിടെ 16,311 പേർക്ക് കൂടി കൊവിഡ്; 161 പേർ മരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,311 പേർക്ക് കൂടി കൊവിഡ്; 161 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,311 പേർക്ക് കൂടി കൊവിഡ് സ്ഥിരികരീച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,04,66,595 ആയി

161 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇതോടെ 1,51,160 ആയി. 19,299 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 1,00,92,909 പേർ ഇതിനോടകം രോഗമുക്തി നേടി

നിലവിൽ 2,22,526 പേരാണ് ചികിത്സയിൽ കഴിയുന്നത്. 6,59,209 സാമ്പിളുകൾ ഇന്നലെ പരിശോധിച്ചു. ഇന്നലെ വരെ 18,17,55,831 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

Share this story