വിദഗ്ധ സമിതി രൂപീകരണം മോദി സർക്കാരിന്റെ കുതന്ത്രമെന്ന് കർഷകർ; പ്രക്ഷോഭം തുടരും

വിദഗ്ധ സമിതി രൂപീകരണം മോദി സർക്കാരിന്റെ കുതന്ത്രമെന്ന് കർഷകർ; പ്രക്ഷോഭം തുടരും

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഭാഗികമായി സ്വാഗതം ചെയ്ത് കർഷക സംഘടനകൾ. കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കുകയോ ചർച്ച നടത്തുകയോ ചെയ്യില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.

വിദഗ്ധ സമിതി അംഗങ്ങളെല്ലാം സർക്കാർ നിലപാടിനെ പിന്തുണക്കുന്നവരാണ്. കേന്ദ്രസർക്കാർ സുപ്രീം കോടതി വഴി സമിതിയെ രംഗത്തിറക്കിയതാണ്. ശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണ് വിദഗ്ധ സമിതി. പുതിയ അംഗങ്ങളെ നിയമിച്ചാൽ പോലും അവരുമായി ചർച്ചക്ക് തയ്യാറല്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കി

അതേസമയം കാർഷിക നിയമങ്ങൾ സ്‌റ്റേ ചെയ്തത് നല്ല കാര്യമാണ്. ഇതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ നിയമങ്ങൾ പിൻവലിക്കുന്നത് കുറഞ്ഞതല്ലാതെ മറ്റൊന്നും സ്വീകാര്യമല്ല. പ്രക്ഷോഭം ശക്തമായി തുടരുമെന്നും രാജ്യവ്യാപകമാക്കുമെന്നും കർഷക സംഘടനകൾ പറഞ്ഞു.

Share this story