ആം ആദ്മി പാർട്ടി നേതാവിന് മേൽ മഷിയാക്രമണം നടത്തിയ ഹിന്ദു യുവവാഹിനിയെ പണം നൽകി ആദരിച്ച് കോൺഗ്രസ് എംഎൽഎ.

ആം ആദ്മി പാർട്ടി നേതാവിന് മേൽ മഷിയാക്രമണം നടത്തിയ ഹിന്ദു യുവവാഹിനിയെ പണം നൽകി ആദരിച്ച് കോൺഗ്രസ് എംഎൽഎ.

ആം ആദ്മി പാർട്ടി എംഎൽഎ സോംനാഥ് ഭാരതിക്ക് നേരെ മഷിയാക്രമണം നടത്തിയ ഹിന്ദു യുവവാഹിനി നേതാവിനെ ആദരിച്ച് കോൺഗ്രസ് എംഎൽഎ. റായ്ബറേലി എംഎൽഎ ആയ രാകേഷ് സിംഗാണ്‌ ഹിന്ദു യുവവാഹിനി കൺവീനറെ അമ്പതിനായിരം രൂപ നൽകി ആദരിച്ചത്.

ചടങ്ങിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതാപ് സിംഗ് പ്രശംസിക്കുകയും ചെയ്തു. സോംനാഥിന് ലഭിച്ചത് മോശം വാക്കുകൾക്കുള്ള ശിക്ഷയാണെന്നും കോൺഗ്രസ് എംഎൽഎ പറഞ്ഞു. യോഗി ആദിത്യനാഥ് ദൈവതുല്യനാണ്. യുപിയിലെ ജനങ്ങൾ അദ്ദേഹത്തെ ആരാധിക്കുന്നു എന്നായിരുന്നു രാകേഷ് സിംഗിന്റെ വാക്കുകൾ

ഹിന്ദുയുവവാഹിനിയുടെത് ഹിന്ദു സമൂഹത്തിന്റെ ആത്മാഭിമാനം ഉയർത്തുന്ന നടപടിയാണെന്ന് കോൺഗ്രസ് എംഎൽഎ പറഞ്ഞു. രാകേഷ് സിംഗിന്റെ സഹോദരൻ അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.

Share this story