വ്യോമസേന 83 തേജസ് വിമാനങ്ങൾ കൂടി വാങ്ങുന്നു; കരാർ 48,000 കോടിയുടേത്

വ്യോമസേന 83 തേജസ് വിമാനങ്ങൾ കൂടി വാങ്ങുന്നു; കരാർ 48,000 കോടിയുടേത്

തദ്ദേശ നിർമിത പോർവിമാനമായ 83 തേജസ് വിമാനങ്ങൾ കൂടി വ്യോമസേന വാങ്ങുന്നു. ഇതിനായി കേന്ദ്ര മന്ത്രിസഭാ അനുമതി നൽകി. 48,000 കോടിയുടേതാണ് ഇടപാട്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടീക്‌സ് ലിമിറ്റഡുമായാണ് കരാർ.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതിയാണ് ഇതിനായുള്ള അനുമതി നൽകിയതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. വരും വർഷങ്ങളിൽ തേജസ് വ്യോമസേനയുടെ നട്ടെല്ലാകും. കരാർ ഇന്ത്യൻ പ്രതിരോധ നിർമാണ രംഗത്ത് സ്വാശ്രയത്വത്തിന്റെ ഒരു ഗെയിം ചേഞ്ചറായിരിക്കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി

Share this story