കൊവിഡ് വാക്‌സിൻ: പാർശ്വഫലമുണ്ടായാൽ ഉത്തരവാദിത്വം മരുന്ന് കമ്പനിക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Share with your friends

കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നവരിൽ ആർക്കെങ്കിലും പാർശ്വഫലങ്ങൾ സംഭവിച്ചാൽ ഉത്തരവാദിത്വം മരുന്ന് കമ്പനികൾക്കെന്ന് കേന്ദ്രസർക്കാർ. പാർശ്വഫലങ്ങൾ നേരിടുന്നവർക്ക് നഷ്ടപരിഹാരം കമ്പനികൾ തന്നെ നൽകണം. കേന്ദ്രസർക്കാരും ഉത്തരവാദിത്വം പങ്കിടണമെന്ന മരുന്ന് കമ്പനികളുടെ ആവശ്യം കേന്ദ്രം തള്ളി

ഒരു വാക്‌സിനേഷൻ കേന്ദ്രത്തിൽ ഒരു കമ്പനിയുടെ വാക്‌സിൻ മാത്രം ഉപയോഗിച്ചാൽ മതി. കൊവിഷീൽഡ് വേണമോ കൊവാക്‌സിന് വേണമോയെന്ന് ലഭ്യതക്ക് അനുസരിച്ച് തീരുമാനിക്കാം. രണ്ടാംതവണ കുത്തിവെപ്പ് എടുക്കുമ്പോൾ ആദ്യം കുത്തിവെച്ച വാക്‌സിൻ തന്നെ കുത്തിവെക്കണം.

ശനിയാഴ്ചയോടെ രാജ്യത്ത് 3000 വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാകും. അടുത്ത മാസത്തോടെ ഇത് അയ്യായിരം ആയി ഉയർത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിൽ 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടക്കുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!