പ്രക്ഷോഭം ശക്തമാകുന്നതിനിടെ കർഷക സംഘടനാ നേതാവിന് എൻ ഐ എ നോട്ടീസ്

പ്രക്ഷോഭം ശക്തമാകുന്നതിനിടെ കർഷക സംഘടനാ നേതാവിന് എൻ ഐ എ നോട്ടീസ്

ഡൽഹിയിൽ കാർഷിക നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനാ നേതാവിനെതിരെ എൻഐഎയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്

സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിംഗ് സിർസക്കാണ് എൻ ഐ എ നോട്ടീസ് നൽകിയത്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ്

സമരം കൂടുതൽ ശക്തമാകുന്നതിനിടെയാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്. നിയമം പിൻവലിക്കും വരെ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം.

Share this story