മേയ്ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾ പൂർണ സുരക്ഷിതം; ഇന്ത്യയുടെ പ്രതിഭയുടെ ഉദാഹരണമെന്ന് പ്രധാനമന്ത്രി

മേയ്ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾ പൂർണ സുരക്ഷിതം; ഇന്ത്യയുടെ പ്രതിഭയുടെ ഉദാഹരണമെന്ന് പ്രധാനമന്ത്രി

ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷൻ പദ്ധതി രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഏറെക്കാലം നീണ്ടുനിൽക്കുന്നതാകും വാക്‌സിനേഷൻ പദ്ധതിയെന്ന് മോദി പറഞ്ഞു. രണ്ടാം ഘട്ടമാകുമ്പോഴേക്ക് 30 കോടി പേർക്ക് വാക്‌സിൻ നൽകും

മൂന്ന് കോടി മുന്നണി പോരാളികൾക്ക് വാക്‌സിൻ ചെലവ് കേന്ദ്രസർക്കാർ തന്നെ വഹിക്കും. വാക്‌സിനേഷനെതിരായ പ്രചാരണങ്ങളിൽ വീണുപോകരുതെന്നും മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾ പൂർണമായും സുരക്ഷിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാലങ്ങളായുള്ള കാത്തിരിപ്പിന് അന്ത്യമായി എന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന് വേണ്ടി പ്രയത്‌നിച്ച ശാസ്ത്രജ്ഞർക്ക് അഭിനന്ദനം നൽകുന്നു. ഇന്ത്യയുടെ ശേഷിയുടെയും പ്രതിഭയുടെയും ഉദാഹരണമാണിത്. രോഗസാധ്യത കൂടുതലുള്ളവർക്ക് ആദ്യം വാക്‌സിൻ നൽകുന്നു. കൂടുതൽ വാക്‌സിനുകൾ ഇന്ത്യ ഉത്പാദിപ്പിക്കും

രണ്ട് ഡോസ് കുത്തിവെപ്പ് ആവശ്യമാണ്. രണ്ട് ഡോസിനും ഇടയിൽ ഒരു മാസത്തെ ഇടവേളയുണ്ടാകും. കുത്തിവെപ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞേ ഫലമുണ്ടാകൂ. രണ്ട് വാക്‌സിനുകളും വിജയിക്കുമെന്ന വിശ്വാസത്തോടെയാണ് ഇന്ത്യ മുന്നോട്ടു നീങ്ങുന്നത്. ഇന്ത്യയുടെ വാക്‌സിൻ മറ്റ് വാക്‌സിനുകളേക്കാൾ ലളിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share this story