ഹാർദിക്-കൃനാൽ പാണ്ഡ്യ സഹോദരൻമാരുടെ പിതാവ് അന്തരിച്ചു

ഹാർദിക്-കൃനാൽ പാണ്ഡ്യ സഹോദരൻമാരുടെ പിതാവ് അന്തരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യ, കൃനാൽ പാണ്ഡ്യ എന്നിവരുടെ പിതാവ് ഹിമാൻഷു പാണ്ഡ്യ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. പിതാവിന്റെ മരണത്തെ തുടർന്ന് ബറോഡക്കായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കുകയായിരുന്ന കൃനാൽ നാട്ടിലേക്ക് മടങ്ങി. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി പരിശീലനത്തിനായിരുന്ന ഹാർദികും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.

Share this story