മധ്യപ്രദേശിൽ 13കാരിയെ തട്ടിക്കൊണ്ടുപോയി 9 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

മധ്യപ്രദേശിൽ 13കാരിയെ തട്ടിക്കൊണ്ടുപോയി 9 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

മധ്യപ്രദേശിലെ ഉമരിയയിൽ 13 വയസ്സുള്ള പെൺകുട്ടിയെ ഒമ്പത് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടവിൽ പാർപ്പിച്ച ശേഷമായിരുന്നു പീഡനം.

പരിചയത്തിലുള്ള ഒരാളാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ജനുവരി നാലിനായിരുന്നു സംഭവം. പിന്നീട് ഇയാളും ആറ് സുഹൃത്തുക്കളും ചേർത്ത് കുട്ടിയെ രണ്ട് ദിവസം കൂട്ടബലാത്സംഗം ചെയ്തു.

ജനുവരി 5ന് കുട്ടിയെ വിട്ടയച്ചു. ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ജനുവരി 11ന് പ്രതികളിലൊരാൾ കുട്ടിയെ വീണ്ടും കൂട്ടിക്കൊണ്ടുപോയി കാട്ടിൽ വെച്ച് മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തു.

ഇവരിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ പെൺകുട്ടിയെ വഴിയിൽ വെച്ച് രണ്ട് ട്രക്ക് ഡ്രൈവർ തട്ടിക്കൊണ്ടു പോകുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ ആറ് പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share this story