ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി

ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി

ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കത്തോലിക്ക അധ്യക്ഷൻമാരുമായി നടന്ന കൂടിക്കാഴ്ചക്കിടെ ഇവരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

സിബിസിഐ തലവനും ബോംബെ ലത്തീൻ അതിരൂപത അധ്യക്ഷനുമായ കർദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപുമായ കർദിനാൾ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലിമ്മിസ് കാത്തോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഫാദർ സ്റ്റാൻ സ്വാമിയുടെ മോചനം, സ്‌കോളർഷിപ് വിതരണത്തിലെ തുല്യത എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി. അതേസമയം ലൗ ജിഹാദ് വിഷയം ചർച്ച ചെയ്തില്ലെന്ന് സഭാ അധ്യക്ഷൻമാർ വ്യക്തമാക്കി.

Share this story