സിദ്ധിഖ് കാപ്പന് മാതാവിനെ വീഡിയോ കോൺഫറൻസ് വഴി കാണാൻ അനുമതി; ജാമ്യഹർജിയിൽ അന്തിമവാദം അടുത്താഴ്ച

സിദ്ധിഖ് കാപ്പന് മാതാവിനെ വീഡിയോ കോൺഫറൻസ് വഴി കാണാൻ അനുമതി; ജാമ്യഹർജിയിൽ അന്തിമവാദം അടുത്താഴ്ച

യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന ഹർജിയിൽ അടുത്തയാഴ്ച അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. കേരളാ പത്രപ്രവർത്തക യൂനിയനാണ് ജാമ്യഹർജി നൽകിയത്. സിദ്ധിഖ് കാപ്പന് രോഗിയായ മാതാവിനെ വീഡിയോ കോൺഫറൻസ് വഴി കാണാൻ കോടതി അനുമതി നൽകി

കപിൽ സിബലാണ് കാപ്പന് വേണ്ടി ഹാജരായത്. ഹർജിയിൽ എത്രയും വേഗം വാദം കേൾക്കണമെന്ന വാദം കോടതി നിരസിച്ചു. നിരപരാധിത്വം തെളിയിക്കാൻ നുണ പരിശോധനക്ക് അടക്കം തയ്യാറാണെന്ന് സിദ്ധിഖ് കാപ്പൻ അറിയിച്ചിരുന്നു. ഹാത്രാസ് കൂട്ട ബലാത്സംഗം കൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് സിദ്ധിഖ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്‌

Share this story