ഗാസിപൂരിൽ നിന്ന് ഒഴിഞ്ഞുപോകാൻ കർഷകർക്ക് നിർദേശം; വൈദ്യുതി-കുടിവെള്ള വിതരണം വിച്ഛേദിച്ചു

ഗാസിപൂരിൽ നിന്ന് ഒഴിഞ്ഞുപോകാൻ കർഷകർക്ക് നിർദേശം; വൈദ്യുതി-കുടിവെള്ള വിതരണം വിച്ഛേദിച്ചു

കാർഷിക നിയമഭേദഗതിക്കെതിരായി സമരം ചെയ്യുന്ന കർഷക സംഘടനകൾക്കെതിരെ നിലപാട് കടുപ്പിച്ച് യുപി സർക്കാർ. ഡൽഹി അതിർത്തിയായ ഗാസിപൂരിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് നിർദേശിച്ച് ജില്ലാ ഭരണകൂടം കർഷകർക്ക് നോട്ടീസ് നൽകി. രണ്ട് ദിവസത്തിനകം ഒഴിഞ്ഞു പോകാനാണ് നിർദേശം

ഗാസിപൂരിലെ സമരവേദികളിലെ വൈദ്യുതിബന്ധവും കുടിവെള്ള വിതരണവും വിച്ഛേദിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്തു കൂടുതൽ പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

അതേസമയം ചെങ്കോട്ട അതിക്രമവുമായി ബന്ധപ്പെട്ട് നടനും ഗായകനുമായ ദീപ് സിദ്ധുവിനെതിരെ കേസെടുത്തു. അക്രമങ്ങൾക്ക് പിന്നിൽ ദീപ് സിദ്ധുവാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇയാളുടെ ബിജെപി ബന്ധം കാരണമാണ് കേസെടുക്കാൻ വൈകിയതെന്നും ആരോപണം ഉയർന്നിരുന്നു.

Share this story