പ്രതികാര നടപടി തുടർന്ന് കേന്ദ്രം; പഞ്ചാബിലെ ഭക്ഷ്യ ഗോഡൗണുകളിൽ സിബിഐയെ ഉപയോഗിച്ച് റെയ്ഡ് നടത്തുന്നു

പ്രതികാര നടപടി തുടർന്ന് കേന്ദ്രം; പഞ്ചാബിലെ ഭക്ഷ്യ ഗോഡൗണുകളിൽ സിബിഐയെ ഉപയോഗിച്ച് റെയ്ഡ് നടത്തുന്നു

കാർഷിക നിയമഭേദഗതിക്കെതിരെ പഞ്ചാബിൽ നിന്നടക്കമുള്ള കർഷകർ സമരം ശക്തമാക്കുന്നതിനിടെ പ്രതികാര നടപടികളുമായി കേന്ദ്രസർക്കാർ. പഞ്ചാബിലെ ഭക്ഷ്യ ഗോഡൗണുകളിൽ സിബിഐയെ ഉപയോഗിച്ച് റെയ്ഡ് നടത്തുകയാണ് കേന്ദ്രം. പഞ്ചാബിലെ പ്രധാന നാൽപത് ഗോഡൗണുകളിലാണ് റെയ്ഡ്

ഇന്നലെ രാത്രി മുതലലാണ് സിബിഐയുടെ റെയ്ഡ് ആരംഭിച്ചത്. അർധ സൈനിക വിഭാഗവും ഇവർക്ക് സഹായവുമായി ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്നവരിലേറെയും.

റിപബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് കർഷകരും കേന്ദ്രവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം പ്രതികാര നടപടികളിലേക്ക് കടന്നത്. കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന രണ്ട് സന്നദ്ധ പ്രവർത്തകരെ ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു.

Share this story