കാർഷിക നിയമം ചരിത്രപരം, കർഷകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ചു: നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി

കാർഷിക നിയമം ചരിത്രപരം, കർഷകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ചു: നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. കാർഷിക നിയമങ്ങൾ ചരിത്രപരമാണെന്ന് പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു. കർഷക ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. കർഷകർക്ക് പുതിയ അവസരങ്ങൾ ലഭ്യമായി

കാർഷിക നിയമങ്ങൾ കർഷകർക്ക് പുതിയ വിപണി തുറന്ന് നൽകും. കർഷകരെ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു. റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ നടന്ന അനിഷ്ട സംഭവങ്ങളെ അദ്ദേഹം അപലപിച്ചു. ത്രിവർണ പതാകയെ അപമാനിച്ചത് നിർഭാഗ്യകരമാണ്. ക്രമസമാധാനം നിലനിർത്തേണ്ടത് ജനാധിപത്യത്തിൽ സുപ്രധാനമാണെന്നും രാഷ്ട്രപതി പറഞ്ഞു

2021ൽ നിരവധി വെല്ലുവിളികൾ നേരിടാനുണ്ട്. ബജറ്റ് സമ്മേളനം വികസനത്തിൽ നിർണായകമാണ്. ഐക്യമാണ് രാജ്യത്തിന്റെ കരുത്ത്. സ്വയം പര്യാപ്ത ഇന്ത്യക്കായുള്ള പോരാട്ടമാണ് നടക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യം ഒറ്റക്കെട്ടായി. ദുരിതകാലത്ത് ഒരാൾ പോലും പട്ടിണി കിടന്നില്ലെന്നും രാഷ്ട്രപതി പറഞ്ഞു. അതേസമയം കർഷകർക്കെതിരായ കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌കരിച്ചു.

Share this story