ഗംഗാ ജലം കുടിവെള്ള ആവശ്യത്തിന് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ്

ഗംഗാ ജലം കുടിവെള്ള ആവശ്യത്തിന് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ്

ഗംഗാജലം കുടിവെള്ള ആവശ്യത്തിന് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ്. അലഹബാദ് ഹൈക്കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗംഗാനദി സംരക്ഷിക്കണമെന്നും പൂർവസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് സുവോ മോട്ടോ പ്രകാരം നൽകിയ കേസിലാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വെളിപ്പെടുത്തൽ

ഗംഗയിലെ ജലം വലിയ തോതിൽ മലിനമാക്കപ്പെടുന്നുവെന്ന വാദത്തിൽ അഭിഭാഷക തൃപ്തി വർമയുടെ ഇടപെടലിനെ തുടർന്നാണ് കേസ് വീണ്ടും ലിസ്റ്റ് ചെയ്യപ്പെട്ടത്. ജനുവരി 28നകം മറുപടി നൽകാൻ കോടതി മലിനീകരണ നിയന്ത്രണ ബോർഡിനോട് നിർദേശിച്ചിരുന്നു. തുടർന്നാണ് ജലത്തിന്റെ പരിശോധന നടത്തിയത്.

കുളിക്കാൻ മാത്രമേ ഗംഗാ ജലം ഉപയോഗിക്കാൻ സാധിക്കൂവെന്നും കുടിവെള്ള ആവശ്യത്തിന് ഉപയോഗിക്കാനാകില്ലെന്നും പരിശോധനയിൽ വ്യക്തമായി.

Share this story